റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് ശരീഫിന് കേളി കലാസാംസ്കാരിക വേദി യാത്രയയപ്പ് നൽകി. മലാസ് ഏരിയ മജ്മ യൂണിറ്റ് സെക്രട്ടറിയായ മുഹമ്മദ് ശരീഫിന് യൂണിറ്റിന്റെ നേതൃത്വത്തിലാണ് യാത്രയയപ്പ് നൽകിയത്. നാലു വർഷമായി നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ ജോലി ചെയ്തു വരുന്ന ശരീഫ് തൃശ്ശൂർ ചാവക്കാട് സ്വദേശിയാണ്.
മജ്മയിലെ ഇഫാ ഇസ്തരാഹയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് പ്രതീഷ് പുഷ്പൻ അധ്യക്ഷതയും, യൂണിറ്റ് ആക്ടിങ് സെക്രട്ടറി സന്ദീപ് സ്വാഗതവും പറഞ്ഞു. ഏരിയ സെക്രട്ടറി സുനിൽ കുമാർ, ഏരിയ ആക്ടിങ് പ്രസിഡന്റ് മുകുന്ദൻ, ട്രഷറർ സജിത്ത് കെ പി, ഏരിയ കമ്മിറ്റി അംഗങ്ങളായ നൗഫൽ, ഡോ.പ്രവീൺ, സുജിത്, ഹോത്താ സുദൈർ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഷിജിൻ, പ്രസിഡന്റ് ഷൌക്കത്ത്, തുമൈർ യൂണിറ്റ് സെക്രട്ടറി ജലീൽ, മജ്മ യൂണിറ്റ് എക്സികുട്ടീവ് അംഗങ്ങളായ സുനിൽ കുമാർ, അനീസ്, യൂണിറ്റംഗങ്ങളായ ഷാനവാസ്, മജീഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് അംഗങ്ങൾ ചേർന്ന് ശരീഫിന് കൈമാറി. യാത്രയയപ്പ് ചടങ്ങിന് മുഹമ്മദ് ശരീഫ് നന്ദി പറഞ്ഞു.