Friday, September 30, 2022
HomeGulfജഗന്നാഥന് കേളി യാത്രയയപ്പ് നൽകി

ജഗന്നാഥന് കേളി യാത്രയയപ്പ് നൽകി

റിയാദ് : മുപ്പത്തിയൊന്ന് വർഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു പോകുന്ന കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ ഹോത്ത യൂണിറ്റ് ജോയിന്റ് സെക്രട്ടറി ജഗന്നാഥന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. തിരുവനന്തപുരം പാറശാല പരശുവക്കൽ സ്വദേശിയായ ഇദ്ദേഹം ഹോത്തയിൽ കെട്ടിട നിർമ്മാണ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു.

യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് സജീന്ദ്രബാബു അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി റഹീം ശൂരനാട് സ്വാഗതമാശംസിച്ചു, കേന്ദ്ര രക്ഷാധികാരി കമ്മിറ്റിയംഗം ജോസഫ് ഷാജി, ഏരിയാ രക്ഷാധികാരി കൺവീനർ പ്രദീപ് കൊട്ടാരത്തിൽ, ഏരിയാ സെക്രട്ടറി രാജൻ പള്ളിത്തടം, പ്രസിഡണ്ട് സുബ്രഹ്മണ്യൻ, വൈസ് പ്രസിഡണ്ട് ഓ എം ഹംസ, ഏരിയാ കമ്മിറ്റിയംഗങ്ങളായ ഗോപാലൻ, ചന്ദ്രൻ, യൂണിറ്റ് ട്രഷറർ രാമകൃഷ്ണൻ, ജോയിന്റ് ട്രഷറർ കലാം, ഹരീക്ക് യൂണിറ്റ് പ്രസിഡണ്ട് ബിനോയ് തോമസ്, യൂണിറ്റ് വൈസ് പ്രസിഡണ്ട് ബൈജു യൂണിറ്റംഗങ്ങളായ ബാബുരാജ്, അൽഅമീൻ, മണികണ്ഠൻ, ധനഞ്ജയൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി റഹീം ശൂരനാടും, രാമകൃഷ്ണനും ജഗന്നാഥന് കൈമാറി. യാത്രയയപ്പിന് ജഗന്നാഥൻ നന്ദി പറഞ്ഞു.

Most Popular