ജോമി എബ്രഹാമിന് കേളി യാത്രയയപ്പ് നൽകി

റിയാദ്: കേളി കലാസാംസ്കാരിക വേദി, മലാസ് ഏരിയ മലാസ് യൂണിറ്റ് അംഗം ജോമി എബ്രഹാമിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കഴിഞ്ഞ 18 വർഷമായി സൗദിയിൽ പ്രവാസ ജീവിതം നയിക്കുന്ന ജോമി എബ്രഹാം കോട്ടയം പാല സ്വദേശിയാണ്.

യുണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ, പ്രസിഡന്റ്‌ റനീസ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജോയന്റ് സെക്രട്ടറിയും രക്ഷാധികാരി കമ്മിറ്റി അംഗവുമായ ഇ കെ രാജീവൻ സ്വാഗതം പറഞ്ഞു. കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, ആക്റ്റിംഗ് സെക്രട്ടറി സുനിൽ കുമാർ, മലാസ് ഏരിയ പ്രസിഡന്റ് നൗഫൽ പൂവ്വക്കുർശ്ശി, വൈസ് പ്രസിഡന്റ് മുകുന്ദൻ, മലാസ് ഏരിയ രക്ഷാധികാരി അംഗങ്ങളായ മുഹമ്മദ്‌ അഷ്‌റഫ്‌, യൂണിറ്റ് വൈസ് പ്രസിഡണ്ട് നൗഷാദ് ടി ബി, അൻവർ, തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജോമി എബ്രഹാമിനുള്ള യൂണിറ്റിന്റെ ഉപഹാരം പ്രസിഡന്റ് റനീസ് കൈമാറി. ജോമി എബ്രഹാം യാത്രയയപ്പിന് നന്ദി പറഞ്ഞു.