റിയാദ് : ഉപരിപഠനാർത്ഥം നാട്ടിലേക്ക് മടങ്ങുന്ന കേളി കുടുംബവേദി അംഗവും റിയാദ് ഇന്ത്യൻ എംബസി സ്കൂൾ വിദ്യാർഥിനിയുമായ അനസൂയ സുരേഷിന് കേളി കുടുംബവേദി യാത്രയയപ്പ് നൽകി.
ബത്ത ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സീബാ കൂവോട് സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെ.പി.എം.സാദിഖ്, കേളി സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ, പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, കുടുംബവേദി ട്രഷറർ ശ്രീഷാ സുകേഷ്, സെക്രട്ടറിയേറ്റ് അംഗം ലീനാ കോടിയത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുടുംബവേദി സെക്രട്ടറി സീബാ കൂവോട് അനസൂയക്ക് കുടുംബവേദിയുടെ ഉപഹാരം കൈമാറി.
സൗദിയിൽ നിർമിച്ച ഒട്ടനവധി ടെലി ഫിലിമുകളിലും കേളിയുടെ നിരവധി വേദികളിലും തന്റെ അഭിനയ മികവ് തെളിയിച്ച അനസൂയ ഒരു മികച്ച ഗായികകൂടിയാണ്. റിയാദിലെ പൊതു വായനാ കൂട്ടായ്മയായ ചില്ല സർഗവേദിയിൽ നിരവധി പുസ്തകങ്ങൾ അവതരിപ്പിച്ചിട്ടുള്ള അനസൂയ കേളി മീഡിയാവിങ് കൺവീനർ സുരേഷ് കൂവോടിന്റെയും, കുടുംബവേദി സെക്രട്ടറിയേറ്റ് അംഗം ലീനാ കോടിയത്തിന്റെയും മകളാണ്. ചടങ്ങിന് അനസൂയ നന്ദി പറഞ്ഞു.