Saturday, May 21, 2022
HomeGulfകേളി റൗദ സെൻട്രൽ, അഖീഖ്  യൂണിറ്റ് സമ്മേളനങ്ങൾ നടന്നു

കേളി റൗദ സെൻട്രൽ, അഖീഖ്  യൂണിറ്റ് സമ്മേളനങ്ങൾ നടന്നു

റിയാദ്  :  കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായി റൗദ  ഏരിയയിലെ റൗദ സെൻട്രൽ യൂണിറ്റ്, ഉമ്മുൽ ഹമാം ഏരിയയിലെ അഖീഖ് യൂണിറ്റ് സമ്മേളനങ്ങൾ നടന്നു. ആഗസ്റ്റ് മാസം നടക്കുന്ന കേന്ദ്ര സമ്മേളനത്തിന്ന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം വരെ യൂണിറ്റ് സമ്മേളനങ്ങളും, മെയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും.

രക്തസാക്ഷി ഹരിദാസ് നഗറിൽ നടന്ന റൗദ സെൻട്രൽ യൂണിറ്റ് സമ്മേളനം  റൗദ  ഏരിയാ പ്രസിഡന്റ്‌ ബിജി തോമസ്  ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി കൺവീനർ അബ്ദുൽ അലി സ്വാഗതവും, യൂണിറ്റ് പ്രസിഡന്റ്  രാധാകൃഷ്ണൻ അധ്യക്ഷതയും വഹിച്ചു. യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി ആഷിഖ് ബഷീർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അബ്ദുൽ അലി വരവ്-ചെലവു കണക്കും, കേളി കേന്ദ്ര കമ്മറ്റി അംഗവും റൗദ രക്ഷാധികാരി കൺവീനറുമായ  ജോഷി പെരിഞ്ഞനം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേളി കേന്ദ്ര കമ്മറ്റിയംഗം സെൻ ആന്റണി, യൂണിറ്റ് ആക്ടിങ് സെക്രട്ടറി  ആഷിഖ് ബഷീർ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ഗഫൂർ, മുസ്തഫ, മണികണ്ഠൻ എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു.

ഏരിയ രക്ഷാധികാരി സമിതി അംഗം ഉല്ലാസൻ, ഏരിയ വൈസ് പ്രസിഡന്റ്‌ പി.പി.സലിം, ഷാജി കെ.കെ, സുരേഷ് ലാൽ, ശ്രീകുമാർ വാസു, റൗദ രക്ഷാധികാരി കമ്മറ്റി അംഗം ഉല്ലാസൻ, ഏരിയാ സെക്രട്ടറി സുനിൽ സുകുമാരൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പ്രസിഡന്റ്  മണികണ്ഠൻ,  സെക്രട്ടറി ആഷിഖ് ബഷീർ, ട്രഷറർ ശശിധരൻ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. ആഷിഖ്  ബഷീർ സമ്മേളനത്തിന് നന്ദി പറഞ്ഞു.

രക്തസാക്ഷി ഹരിദാസ് നഗറിൽ നടന്ന അഖീഖ് യൂണിറ്റ് സമ്മേളനം ഉമ്മുൽ ഹമാം രക്ഷാധികാരി അംഗവും ഏരിയ ട്രഷററുമായ  നൗഫൽ സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. മോഹനൻ സ്വാഗതവും, സുധിൻ കുമാർ അധ്യക്ഷതയും വഹിച്ചു. യൂണിറ്റ് സെക്രട്ടറി അഷ്‌റഫ്‌ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അനിൽ കുമാർ വരവ് ചെലവ് കണക്കും, കേളി കേന്ദ്ര കമ്മറ്റി അംഗം സുകേഷ് കുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അഷ്‌റഫ്, കേളി കേന്ദ്ര ട്രഷറർ  സെബിൻ ഇക്ബാൽ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു.

ഉമ്മുൽ ഹമാം രക്ഷാധികാരി അംഗം പി.സുരേഷ്, ഉമ്മുൽ ഹമാം രക്ഷാധികാരി അംഗവും ഏരിയ സെക്രട്ടറിയുമായ പ്രദീപ് രാജ്, ചന്ദുചൂഢൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. നാസർ മുളങ്ങാട്ട് രക്തസാക്ഷി പ്രമേയവും അർഷക് അലി അനുശോചന പ്രമേയവും അവതരിപ്പിച്ചു. അനിൽകുമാർ. ഓ (പ്രസിഡന്റ്),  അഷ്‌റഫ്‌ എം.പി (സെക്രട്ടറി),  സുധിൻകുമാർ (ട്രഷറർ), എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. അഷ്‌റഫ്‌ എം.പി സമ്മേളനത്തിന് നന്ദി പറഞ്ഞു.

Most Popular