Thursday, May 19, 2022
HomeGulfകേളി സനയ്യ അറബയിൻ ബ്രിഡ്ജ് യൂണിറ്റ് സമ്മേളനം

കേളി സനയ്യ അറബയിൻ ബ്രിഡ്ജ് യൂണിറ്റ് സമ്മേളനം

റിയാദ്  : കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായി സനയ്യ അറബയിൻ ഏരിയയിലെ  ബ്രിഡ്ജ് യൂണിറ്റ് സമ്മേളനം നടന്നു.

രക്തസാക്ഷി ധീരജ്‌ നഗറിൽ നടന്ന യൂണിറ്റ് സമ്മേളനത്തിൽ യൂണിറ്റ് കമ്മറ്റി അംഗം മൊയ്തീൻകുട്ടി സ്വാഗതവും, യൂണിറ്റ് പ്രസിഡന്റ് ഗഫൂർ അധ്യക്ഷതയും വഹിച്ചു. സനയ്യ അറബയിൻ ഏരിയ കമ്മിറ്റി അംഗം മെഹ്‌റൂഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി അബ്ദുൾ നാസർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സഫറുള്ള വരവ്-ചെലവും, കേളി കേന്ദ്ര കമ്മറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേളി സെക്രട്ടറിയേറ്റ് അംഗം ഷമീർ കുന്നുമ്മൽ, യൂണിറ്റ് സെക്രട്ടറി അബ്ദുൾ നാസർ എന്നിവർ ചർച്ചക്കുള്ള മറുപടി പറഞ്ഞു.

കേളി വൈസ് പ്രസിഡന്റ് പ്രഭാകരൻ കണ്ടോന്താർ, ഏരിയ രക്ഷാധികാരി സെക്രട്ടറി സുകേഷ്കുമാർ, ഏരിയാ രക്ഷാധികാരി സമിതി അംഗങ്ങളായ വിജയകുമാർ, സുരേന്ദ്രൻ, ഏരിയ സെക്രട്ടറി അബ്ദുൾ ഗഫൂർ, പ്രസിഡന്റ് അജിത്, ഏരിയ കമ്മറ്റി അംഗങ്ങളായ രാജൻ പി.കെ, വിജയൻ. ബി, ഷാജി കുമാർ, എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സത്താർ, ഷാജഹാൻ, ഇർഫാൻ, ജ്യോതി എന്നിവർ  വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.  പ്രസിഡന്റ് ജ്യോതി, വൈസ് പ്രസിഡന്റ് ഷാജി കുമാർ, സെക്രട്ടറി അബ്ദുൾ നാസർ, ജോയിന്റ് സെക്രട്ടറി ആർ.സാബു, ട്രഷറർ  ഗഫൂർ പി.കെ, ജോയിന്റ് ട്രഷറർ ഷാജഹാൻ, കമ്മറ്റി അംഗം അബ്ദുൽ സത്താർ എന്നിവരെ  പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. യൂണിറ്റിന്റെ പുതിയ സെക്രട്ടറി അബ്ദുൾ നാസർ  സമ്മേളനത്തിന് നന്ദി പറഞ്ഞു.

ആഗസ്റ്റ് മാസം നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം വരെ യൂണിറ്റ് സമ്മേളനങ്ങളും, മെയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും.

Most Popular