Tuesday, August 16, 2022
HomeGulfസുരേഷ് ബാബുവിന് കേളി യാത്രയയപ്പ് നൽകി

സുരേഷ് ബാബുവിന് കേളി യാത്രയയപ്പ് നൽകി

റിയാദ്  :  27 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ന്യൂസനയ്യ ഏരിയ അറൈഷ് യൂണിറ്റ് അംഗമായ സുരേഷ് ബാബുവിന് യൂണിറ്റിന്റെ നേത്വത്വത്തിൽ കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പ് നൽകി. അൽ അറൈഷ് പ്ലെ ഗ്രൗണ്ട് കമ്പനിയിൽ മെഷീൻ ഓപ്പറേറ്റർ ആയി ജോലി ചെയ്തിരുന്ന സുരേഷ് ബാബു കൊല്ലം ജില്ലയിലെ ചവറ സ്വദേശിയാണ്.

യൂണിറ്റ് പരിധിയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ്  പ്രസിഡൻറ് ഷിബു അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി ഷിബു തോമസ് സ്വാഗതമാശംസിച്ചു. കേളി ജോയിൻറ് സെക്രട്ടറി സുരേഷ് കണ്ണപുരം, ഏരിയാ സെക്രട്ടറി ബേബിക്കുട്ടി, ഏരിയാ രക്ഷാധികാരി കമ്മിറ്റി കൺവീനർ മനോഹരൻ, ഏരിയാ ജോയിൻറ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി, ഏരിയാ രക്ഷാധികാരി കമ്മിറ്റി അംഗം ഹുസൈൻ മണക്കാട് ,രക്ഷാധികാരി അംഗം ബൈജു ബാലചന്ദ്രൻ, മുൻ ഏരിയാ കമ്മിറ്റി അംഗം തോമസ് ജോയി, യൂണിറ്റ് ട്രഷറർ അനൂബ് ബി, രാജൻ ഡി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സുരേഷ് ബാബുവിനുള്ള യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഷിബു തോമസ് കൈമാറി. സുരേഷ് ബാബു യാത്രയയപ്പിന് നന്ദി പറഞ്ഞു.

Most Popular