ദോഹ: കേരള ഫാർമസിസ്റ്റ് ഫോറം ഖത്തർ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. ഖത്തറിൽ വിവിധ മേഖലകളിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരായ ഫാർമസിസ്റ്റുകളുടെ കൂട്ടായ്മയായ കെ.പി. എഫ്. ക്യൂ. ദോഹയിലെ ഡുസിറ്റ് ഡിറ്റു ഹോട്ടലിൽ വെച്ച് ഇഫ്ത്താർ സംഗമം നടത്തി.
സംഗമത്തിലേക്ക് സൂരജ് ശ്രീകുമാർ എല്ലാവരേയും സ്വാഗതം ചെയ്തു. തുടർന്ന് വിവിധ ഉപസമിതികളുടെ വരും പദ്ധതികളെ കുറിച്ച് വിശദമായി ബന്ധപ്പെട്ടവർ വിവരണം നടത്തി. പുതിയ അംഗങ്ങളെ ചേർക്കുന്നകാര്യവുമായി ബന്ധപ്പെട്ട് ശ്രീ ആരിഫും, ജോലിയിലെ തുടർ സാധ്യതകളെ എങ്ങിനെയാണ് സമീപിക്കാൻ പോവുന്നത് എന്നതിനെകുറിച്ച് ജിൻസി മെഹബൂബും, വരും വർഷങ്ങളിലെ കലാ സാംസ്കാരിക മുന്നൊരുക്കങ്ങളെകുറിച്ച് നൌഫൽ യുസഫും, തുടർ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളെകുറിച്ച് ശ്രീ മൻസൂറും,മീഡിയ &പബ്ളിസിറ്റിയുടെ പദ്ധതികളെ കുറിച്ച് ശ്രീ മുഹമ്മദ് റാഫിയും , പുതിയ കെ. പി. എഫ് . ക്യൂ . വെബ് സൈറ്റിനെ കുറിച്ച് ശ്രീ സൈനേഷും അംഗങ്ങളെ ബോധ്യപ്പെടുത്തി.