Sunday, December 4, 2022
HomeGulfകേരളപ്പിറവി ദിനം ആഘോഷിച്ചു

കേരളപ്പിറവി ദിനം ആഘോഷിച്ചു

തൃശ്ശൂർ ജില്ലാ സൗഹൃദവേദി ടാക് ഖത്തറുമായി സഹകരിച്ച് വൈവിദ്ധ്യമാർന്ന കലാപരിപാടികളോടെ കേരളപ്പിറവി ദിനം ആഘോഷിച്ചു. ടാക് ഖത്തർ ഹാളിൽ വേദി പ്രസിഡന്റ് മുഹമ്മദ് മുസ്തഫയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം, ബ്രില്യൻറ്റ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പലും ലീഡർഷിപ്പ് ട്രെയ്നറും കായികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിയുമായ ശ്രീമതി ആശാ ഷിജു ഉത്ഘാടനം നിര്‍വഹിച്ചു.

കോളം റൈറ്ററും സാമൂഹ്യപ്രവർത്തകനുമായ പ്രമോദ് ശങ്കരൻ കേരളപ്പിറവി സന്ദേശം നൽകി. വേദി ജനറൽ സെക്രെട്ടറി ശ്രീനിവാസൻ , ട്രെഷറർ പ്രമോദ് , ടാക് ഖത്തർ എം ഡി പി. മുഹ്‌സിൻ എന്നിവർ ആശംസകൾ നേർന്നു. TJSV വനിതാവേദി കുടുംബങ്ങളും TAC ഖത്തർ വിദ്യാർത്ഥികളും ചേർന്ന് നടത്തിയ കലാപരിപാടികൾ
പരിപാടി വർണാഭമാക്കി.

Most Popular