അബുദാബി: അബുദാബിയിൽ ദീർഘകാലം പ്രവാസിയായിരുന്ന മലയാളി നിര്യാതനായി. തൃശൂര്‍ കോട്ടപ്പുളിക്കല്‍ പ്രദീപ് (50) ആണ് മരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു മരണം. കുടുംബ സമ്മേതം അബുദാബിയിൽ താമസിച്ചു വരികയായിരുന്നു. 15 വർഷത്തോളമായി യുഎഇയിലുള്ള ഇദ്ദേഹം അബുദാബി യുണൈറ്റഡ് പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്.രണ്ടു വർഷം മുൻപ് ദുബായിലെ അറ്റ് ലസ്‌പ്രിന്റിങ് പ്രസിലായിരുന്നു. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും .ഭാര്യ: കാന്തി പ്രദീപ്. മകന്‍: ആദി