Saturday, May 21, 2022
HomeGulfകിയാ ഖത്തർ എട്ടാം വാർഷികം ആഘോഷിച്ചു

കിയാ ഖത്തർ എട്ടാം വാർഷികം ആഘോഷിച്ചു

ദോഹ : ഖത്തറിലെ കുനിയിൽ പ്രദേശത്തുകാരുടെ കൂട്ടായിമയായ കിയാ ഖത്തർ എട്ടാം വാർഷികം ആഘോഷിച്ചു ഷെഹനിയയിലെ അൽ ഗാല റിസോർട്ടിൽ വെച്ചു നടന്ന വിപുലമായ പരിപാടിയിൽ നാട്ടുകാരും ഫാമിലികളും കുട്ടികളുമുൾപ്പടെ നൂറുകണക്കിന് ആളുകൾ പങ്ക്കെടുത്തു. ചെയർമാൻ മുഹമ്മദ് ലയിസ് കുനിയിലിന്റെ ആദ്യക്ഷതയിൽ വാർഷിക ജനറൽ ബോഡി മീറ്റിംഗോടെ പരിപടികൾക്ക് തുടക്കം കുറിച്ചു, സെക്രട്ടറി ജുനൈസ് സ്വാഗതം പറഞ്ഞു , ജനറൽ കൺവീനർ നവാസ് പെരുമ്പളത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു, ട്രഷറർ അബ്ദുൽ ഗഫൂർ വരവ് ചിലവ് കണക്കാവതരിപ്പിച്ചു അംഗീകാരം വാങ്ങി. തുടർന്നു കിയാ ലേഡീസ് ടീമിൻറെ നേതൃത്വത്തിൽ തട്ടുകട ആരംഭിച്ചു. ഫുഡ് ടീമിന്റെ നേതൃത്വത്തിൽ ലൈവ് തട്ടുകട , ലൈവ് സ്നാക്ക്സ് , കുട്ടികൾക്കും ഫാമിലികൾക്കുമുൾപ്പടെ വടം വലി, ഷൂട്ട് ഔട്ട് , മ്യൂസിക്കൽ ബോൾ , മ്യൂസിക്കൽ ബലൂൺ, സ്വിമിങ് ഉൾപ്പടെയുല്ല വിവിധ മത്സര വിനോദ പരിപാടികൾ അരങ്ങേറി. സമാപന പരിപാടിയിൽ ഇസ്ഹാഖ് കുട്ടിമാൻ , റിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാനമേള നടന്നു.

വിജയികൾക്ക് സമ്മാനം വിതരണം ചെയിതു. ലക്കി നറുക്കെടുപ്പ് നടന്നു അതിഥികളായി ചാലിയാർ ദോഹ ചീഫ് അഡ്വൈസർ VC മഷൂദ് , ചാലിയാർ ദോഹ പ്രസിഡണ്ട് സമീൽ , ചാലിയാർ ദോഹ ജനറൽ സെക്രട്ടറി CT സിദീഖ്, സെക്രട്ടറി സാബിക്ക്, ബഷീർ തുവരിക്കൽ , ജൈസൽ എളമരം, മുജീബ് ചീക്കോട് , അജ്‌മൽ ചീമാടൻ , കേപ്‌വ പ്രസിഡണ്ട് ജംസീർ , കേപ്‌വ സെക്രട്ടറി ഷബീർ മാട്ട , സാദിഖലി മണി കൊന്നാലത്ത്‌ തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്ക്കെടുത്തു. പരിപാടികൾക്ക് അലി ചോലയിൽ , ജുനൈസ് എംകെ , ഷഫീഖ് KT , നൗഫൽ പുല്ലഞ്ചേരി, ശാക്കിർ പിസി ,തുടങ്ങിയർ നേതൃത്വം നൽകി.

Most Popular