Saturday, May 21, 2022
HomeGulfകെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി മെമ്മോറിസ് ക്യാമ്പ് സംഘടിപ്പിച്ചു

കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി മെമ്മോറിസ് ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ :- ഖത്തർ കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി കെഎംസിസി പ്രവർത്തകർക്ക് വേണ്ടി മെമ്മോറിയസ് over night stay ക്യാമ്പ് സങ്കടിപ്പിച്ചു . ശഹാനിയിലെ അൽ ഗാല റിസോട്ടിൽ വെച്ച് നടന്ന പരിപാടി വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയഴ്ച ഉച്ചവരെ നീണ്ടു നിന്ന പരിപാടിയിൽ , ബാസിത് അനുസ്മരണം , അഹ്‌ലൻ റമദാൻ , ചാരിത്യസ്‌മൃതികളിലൂടെ, ഫൺ ഗെയിംസ് തുടങ്ങിയ വിവിധ പരിപാടികൾ ക്യമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.

പ്രസിഡണ്ട് കെ മുഹമ്മദ് ഈസ, ഹക്കിം വാഫി, സലിം നാലകത്ത്‌ , അബ്ദുൽ റഷീദ് , KBK മുഹമ്മദ്, C അബ്ദുൽ കാദർ , സവാദ് വെളിയംകോട് തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു. ഭാരവാഹികളായ റഫീഖ് കൊണ്ടോട്ടി, സലാം വണ്ടൂർ, ബഷീർ ചേലേംബ്ര, മുഹമ്മദ് ലയിസ് കുനിയിൽ , അബ്ദുൽ മജീദ് പുറത്തൂർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ വേങ്ങശ്ശേരി സ്വാഗതവും യൂനുസ് കടമ്പോട് നന്ദിയും പറഞ്ഞു.

Most Popular