Thursday, May 19, 2022
HomeGulfകൊടിയത്തൂർ ഫോറം ഖത്തർ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു

കൊടിയത്തൂർ ഫോറം ഖത്തർ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു

ദോഹ: കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ നിവാസികളുടെ ഖത്തറിലെ കൂട്ടായ്മയായ കൊടിയത്തൂർ ഏരിയാ സർവീസ് ഫോറം ഖത്തർ ജനറൽ ബോഡിയും ഇഫ്ത്താർമീറ്റും സംഘടിപ്പിച്ചു. പ്രവർത്തകരും കുടുംബാംഗങ്ങളുമടക്കം നൂറ്റിഎൺപതോളം ആളുകൾ പങ്കെടുത്തു.

ഇഹാൻ ഇല്യാസിന്റെ ഖിറാഅത്തോടെ ആരംഭിച്ച ജനറൽ ബോഡിയിൽ ജനറൽ സെക്രട്ടറി അമീൻ എം എ കൊടിയത്തൂർ സ്വാഗതം പറഞ്ഞു
പ്രസിഡന്റ് പുതിയോട്ടിൽ അബ്ദുൽ അസീസ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അയൽപക്ക ഗ്രാമങ്ങളിലെ പ്രാദേശിക സംഘടനകളായ ചെറുവാടി വെൽഫയർ ഫോറം ഭാരവാഹികളായ മണി കൊന്നാലത്ത്, സിദ്ധിഖ് സീ.ടി , അസീസ് പുറായിൽ, നെല്ലിക്കാപറമ്പ് സൗഹൃദ വേദി ഭാരവാഹികളായ സാലിഹ് സീക്.കെ, റിയാസ് സീ. ക്കെ എന്നിവരും പങ്കെടുത്തു. ഫോറം ഭാരവാഹികളായ ഇല്യാസ്, അമീറലി, ഫിൽസർ ടി.ക്കെ , അസീസ് എം.എ, ഷഫീഖ് വി.വി, റഫീഖ് സിക്കെ , തുടങ്ങിയവർ നേതൃത്വം നൽകി. ഇർഷാദ് നാറഞ്ചലത്ത് നന്ദി പറഞ്ഞു.

Most Popular