Friday, October 7, 2022
HomeGulfകൊടിയത്തൂർ ഏരിയ സർവീസ് ഫോറം വനിതാ വിഭാഗം രൂപികരിച്ചു

കൊടിയത്തൂർ ഏരിയ സർവീസ് ഫോറം വനിതാ വിഭാഗം രൂപികരിച്ചു

ദോഹ: കൊടിയത്തൂർ ഏരിയ സർവീസ് ഫോറം വനിതാ വിഭാഗം രൂപികരിച്ചു. റിഫ്ഖ ആയ്ശയുടെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയിൽ
എം.എ അമീൻ കൊടിയത്തൂർ സ്വാഗതം പറഞ്ഞു. ഫോറം പ്രസിഡന്റ് അസീസ് പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു. തുടർന്ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തി.

രക്ഷാധികാരികളായി കൗല അബ്ദുറഹിമാൻ കാവിൽ,ഷഹർബാൻ അബ്ദുൽ അസീസ്, മർവ യാസീൻ എന്നിവരെ തിരഞ്ഞെടുത്തു.
അഡ്വ: രേഷ്മ അലി പ്രസിഡന്റായും ഷഫ്ന ഫിൽസർ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
ജനറൽ സെക്രട്ടറിയായി സാഹിറ അബ്ദുൽ ഹമീദ് , സെക്രട്ടറിമാരായി താഹിറ അമീൻ , അൽഫ ലുഖ്മാൻ, ട്രഷറർ: ഫാക്കിറ അമീൻ പി.വി എന്നിവരെ തിരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് അംഗങ്ങളായി സാജിത ഇർഷാദ്, ഫസ്ന അമീർ, മുർഷിദ റഫീഖ്, റാണിയ ഇല്യാസ്, ഫസ്‌ല സിറാജ്, ഷബ്നം മുറാദ്, സീനത്ത് മുജീബ്, ലബീബ അഷ്റഫ് എന്നിവരെയും തിരഞ്ഞെടുത്തു. തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ സംസാരിച്ചു. ചടങ്ങിൽ താഹിറ അമീൻ നന്ദി പറഞ്ഞു.

Most Popular