റിയാദ്: കൊല്ലം സ്വദേശി സൗദിയിൽ നിര്യാതനായി.മയ്യനാട് സ്വദേശിയായ സന്തോഷ് കുമാര്‍ (52) ആണ് ജിദ്ദയിൽ നിര്യാതനായത്. ജിദ്ദ സനാഇയ്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ സൊല്യൂഷന്‍സ് ഇന്‍ഡസ്ട്രി (പി.എസ്.ഐ) എന്ന കമ്പനിയില്‍ 12 വര്‍ഷമായി ജീവനക്കാരനായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഉറക്കത്തിലാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. ഭാര്യ – രേഖ. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.