Sunday, November 27, 2022
HomeGulfകൊല്ലം സ്വദേശി സൗദിയിൽ മരിച്ചു

കൊല്ലം സ്വദേശി സൗദിയിൽ മരിച്ചു

റിയാദ്: കൊല്ലം സ്വദേശി സൗദിയിൽ മരിച്ചു. പള്ളിമുക്ക് കുളങ്ങര പടിഞ്ഞാറ്റത്തിൽ താജുദീന്റെ മകൻ അബുസാലിയാണ് (53) മരിച്ചത്. അൽമഷാർ എന്ന വാട്ടർ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

25 വർഷമായി പ്രവാസിയാണ്. രണ്ട് വർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്. ഉടനെ നാട്ടിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഭാര്യ: റഹ്മത്ത്, മക്കൾ: ഫാരിദ, അഫ്ന, ആസിയ, മരുമക്കൾ: സുൽഫിക്കർ (ജിദ്ദ), സിയാദ് (ആധാരമെഴുത്ത്, കൊല്ലം).

Most Popular