ജിദ്ദ∙ ഉംറക്കെത്തിയ കോഴിക്കോട് സ്വദേശി ജിദ്ദയിൽ അന്തരിച്ചു. പേരാമ്പ്ര വളയം ഒ.പി മുക്കിൽ ഓണപറമ്പത്ത് അബ്ദുല്ല (69) ആണു മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ മകനും മരുമകൾക്കുമൊപ്പം ബുധനാഴ്ച ഉംറ നിർവഹിക്കാനെത്തിയതായിരുന്നു.
ഇദ്ദേഹത്തിന്റെ ഭാര്യ റാബിയ ഒരാഴ്‌ച മുമ്പ് സന്ദർശക വീസയിൽ ജിദ്ദയിലെത്തിയിരുന്നു. മക്കൾ: ഇർഷാദ്, റിയാസ്, റാഹില, ഷഹർബാനു. മരുമക്കൾ: നൗഷാദ് നിഡോളി, യൂനുസ് ഈസ്റ്റ് പേരാമ്പ്ര, മുംതാസ്, ലാഷിറ. ഈസ്റ്റ് ജിദ്ദ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കും.