Thursday, December 8, 2022
HomeGulfകോഴിക്കോട് സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട് സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു .

സുബൈർ അൽ കൗസരി (56) എന്ന സുബൈർ മൗലവിയാണ് മരിച്ചത്. മതാർഖദീമിൽ അൽ ഏബിൾ ഇലക്ട്രിക്കൽസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്ന ഇദ്ദേഹം .

ഇസ്ലാമിക പണ്ഡിതനായ ഡോ.യുസുഫ് അൽ ഖറദാവിയുടെ മയ്യിത്ത് നമസ്‌കാരം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് വാഹനമിടിച്ചത്.ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: സലീന, മക്കൾ: സഹൽ, സഈദ്, നിഷ്വ, റുഷ്ദ. മരുമകൾ: മുന. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Most Popular