കോഴിക്കോട് സ്വദേശിനി ഖത്തറിൽ മരിച്ചു

ദോഹ: സന്ദർശക വിസയിൽ ഖത്തറിലെത്തിയ കോഴിക്കോട് സ്വദേശിനി ഖത്തറിൽ മരിച്ചു. ഊരള്ളൂർ ഊട്ടേരി പരേതനായ നാരങ്ങോളി ആലിയുടെ ഭാര്യ കാപ്പുമ്മൽ ഫാത്തിമ (79) ആണ് മരിച്ചത്. രണ്ട് മാസം മുൻപാണ് ഇവർ ഖത്തറിലെത്തിയത്. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. മൃതദേഹം അബൂഹമൂർ ഖബറിസ്ഥാനിൽ മയ്യിത്ത് ഖബറടക്കി.

മക്കൾ: അബ്ദു റാസിഖ് എൻ (കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാ സെക്രട്ടറി-ഖത്തർ), ശരീഫ് (ഖത്തർ), അബ്ദുസ്സമദ് നാരങ്ങോളി, വി.കെ. ആയിശ ടീച്ചർ (റിട്ട. അധ്യാപിക), റഹീമ സാലിഹ്.

മരുമക്കൾ: സാലിഹ് ശിവപുരം (ഖത്തർ), സാജിദ കെ.വി, ബഷീദ കൊയിലാണ്ടി, പരേതനായ വി.കെ. ഇബ്രാഹിം കുട്ടി മാസ്റ്റർ.