Wednesday, September 28, 2022
HomeGulfകോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി

കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി. നന്തി ഇരുപതാം മൈൽ സ്വദേശി കുറ്റിക്കാട്ടിൽ അബൂബക്കറിന്റെ മകൻ അബ്‌ദുൾ റഹൂഫ് ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

ട്രേഡിങ് കമ്പനിയിൽ മനേജറായി ജോലി ചെയ്യുകയായിരുന്ന റഹൂഫ്, അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് നാട്ടിൽ നിന്നും മടങ്ങിയെത്തിയത്.

 

ഫാത്തിമയാണ് മാതാവ്. ഭാര്യ ഷമീന ഇല്ലത്ത്. മക്കൾ ലിയ ഫാത്തിമ, മെഹ്‌സ. സഹോദരങ്ങൾ: ജംഷീദ് (കുവൈറ്റ്), റിയാസ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Most Popular