Monday, December 5, 2022
HomeGulfകെ.പി.എ. ക്യു സ്വീകരണം നൽകി

കെ.പി.എ. ക്യു സ്വീകരണം നൽകി

കേരളത്തിൽ നിന്നും ലണ്ടനിലേക്ക് ഒറ്റയ്ക്ക് സൈക്കിളിൽ യാത്ര ചെയ്യുന്ന കോഴിക്കോട്ടു കാരൻ ഫയാസ് അഷറഫ് അലിക്ക് കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ സ്വീകരണം നൽകി. വക്ര സൂക്ക് വക്കഫിലെ അൽസീബ് ബിബിക്യു വിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് അബ്ദുൽ റഹിം വേങ്ങേരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഭരത് ആനന്ദ് സ്വാഗതവും പറഞ്ഞു.

ഭാരവാഹികൾ ചേർന്ന് ഫയാസിനെ പൊന്നാട അണിച്ച് സ്വീകരിച്ചു. അഡ്വൈസറി ബോർഡ് അംഗങ്ങളായ ഗഫൂർ കാലിക്കറ്റ് , വാസു വാണിമേൽ എന്നിവരും എക്സിക്യുട്ടീവ് മെമ്പർ രവി മണിയൂർ, കെ.ടി.കെ മുഹമ്മദ് എന്നിവർ ആശംസകൾ ആപ്പിച്ചു കൊണ്ട് സംസാരിച്ചു.

മറുപടി പ്രസംഗത്തിൽ ഒറ്റപ്പെട്ടു പോകാതിരിക്കാൻ ഏറ്റവും നല്ല മാർഗ്ഗം യാത്രയാണെന്നും യാത്ര ആരോഗ്യം വർദ്ധിപ്പിക്കും എന്ന തിരിച്ചറിവുമാണ് ഇങ്ങനെ ഒരു ഉദ്യമം മുതിരാൻ തുനിഞ്ഞത് എന്നും ഫയാസ് പറഞ്ഞു.

ആഗസ്റ്റ് 15 ന് തിരുവനന്ത പുരത്ത് നിന്ന് ആരംഭിച്ച യാത്ര 450 ദിവസങ്ങൾ പിന്നിട്ട് ലണ്ടനിൽ എത്തുബോൾ മുപ്പത്തഞ്ച് രാഷ്ടങ്ങളും മുപ്പതിനായിരം കിലോമീറ്റർ ദൂരവും താണ്ടാൻ കഴിയും. ലോക സമാധാനം , സീറോ ഇമിഷൻ, ആരോഗ്യ സംരക്ഷണം, മയക്ക് മരുന്നിന് തടയിടുക എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കുക എന്നതാണ് യാത്രയുടെ ഉദ്ദേശം എന്നും ഫയാസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.

പരിപാടിയിൽ ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. സെക്രട്ടറി രവി പുതുക്കുടി നന്ദി പ്രകാശിപ്പിച്ചു.

Most Popular