Tuesday, May 24, 2022
HomeGulfകുനിയിൽ എക്സ്പാറ്റ് അസോസിയേഷൻ ഇഫ്താർ സംഗമവും ജനറൽ ബോഡിയും സംഘടിപ്പിച്ചു

കുനിയിൽ എക്സ്പാറ്റ് അസോസിയേഷൻ ഇഫ്താർ സംഗമവും ജനറൽ ബോഡിയും സംഘടിപ്പിച്ചു

ദോഹ: ഖത്തറിൽ ഉള്ള കുനിയിൽ പ്രദേശത്തെ പ്രവാസികളുടെ സ്നേഹ കൂട്ടായ്മയായ കുനിയിൽ എക്സ്പാറ്റ് അസോസിയേഷൻ (KEA ) ഇഫ്താർ സംഗമവും ജനറൽ ബോഡിയും 15-04 -2022 ദോഹയിലെ അൽബിദ പാർക്കിൽ വെച്ച് നടന്നു. പരിപാടിയിൽ നാട്ടുകാരായ 150 ഓളം ആളുകൾ പങ്കെടുത്തു.. കോവിഡ് മഹാമാരിയാൽ കഴിഞ്ഞ രണ്ടുവർഷത്തോളം നടത്താന് കഴിയാതെ പോയ നോമ്പുതുറക്കും മറ്റു ഒത്തുചേരലുകൾക്കും ശേഷം നടക്കുന്നതിനാൽ നാട്ടിലെ ഒരു സമൂഹനോമ്പുതുറയുടെ പ്രതീതി ഉണ്ടാവുകയും ചെയ്തു. പ്രവാസ ലോകത്തു നാട്ടുകാർക്ക് അവിസ്മരണീയ ഒരു ദിനം സമ്മാനിക്കാനും കിയ ഖത്തർ കൂട്ടയ്മക്ക് സാധിച്ചു.

നോമ്പുതുറക്കും, മഗ്‌രിബ് നമസ്കാരത്തിനും ശേഷം കിയ ചെയർമാൻ മുഹമ്മദ് അസ്‌ലമിന്റെ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി മുഖ്യരക്ഷാതികാരി റഷീദ് നടപാട്ടിൽ ഉത്ഘാടനം ചെയ്തു. സാജിദ് പി സി വിഷൻ 2023 പദ്ധതി വിശദീകരിച്ചു സംസാരിച്ചു.
ഗഫൂർ, ജുനൈസ്,ഷഫീഖ്, മർസൂഖ്,ഷാകിർ പി സി പരിവാടിക്ക് നേതൃത്വം നൽകി.

നാട്ടിൽ നിന്നും ഹൃസ്വ സന്ദര്ശനാര്ത്ഥം ഖത്തറിലെത്തിയ നാട്ടുകാരനും കിഴുപറമ്പ പ്രവർത്തിക്കുന്ന കാഴ്ച ഇല്ലാത്തവരുടെ അഗതി മന്ദിരത്തിന്റെ അഡ്മിനിസ്ട്രേറ്ററുമായ ഹമീദ് കുനിയിലിനെ ആദരവ് നൽകി. കിയ ഉപഹാരം ഉണ്ണിമോയിൻ കൈമാറി.
കിയ കൺവീണർ നൗഫൽ പുല്ലാൻഞ്ചീരി സ്വാഗതവും വൈസ്. ചെയർമാൻ മിസബ് കുനിയിൽ നന്ദിയും പറഞ്ഞു

Most Popular