Tuesday, September 27, 2022
HomeGulfകുവാഖ് ഖത്തറിന്റെ 2022 - 2024 ഭാരവാഹികളെ തെരഞ്ഞെടുത്തു 

കുവാഖ് ഖത്തറിന്റെ 2022 – 2024 ഭാരവാഹികളെ തെരഞ്ഞെടുത്തു 

ദോഹ : ഖത്തറിലെ കണ്ണൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മ ആയ കുവാഖിന്റെ വാർഷിക ജനറൽ ബോഡി യോഗം ഐ സി സി മുംബൈ ഹാളിൽ നടന്നു. പ്രസിഡന്റ്‌ മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹിച്ച ജനറൽ ബോഡിയിൽ ജനറൽ സെക്രട്ടറി വിനോദ് വള്ളിക്കോൽ പ്രവർത്തന റിപ്പോർട്ട അവതരിപ്പിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പുതുതായി തിരഞ്ഞെടുത്ത അംഗങ്ങളെ സ്ഥാപകാംഗം ശശിധരൻ പി വി യോഗത്തിന് പരിചയപെടുത്തി.
 പുതിയ  ഭരണസമിതിയിലേയ്ക്ക് :
 മുഹമ്മദ് നൗഷാദ് അബു(പ്രസിഡണ്ട് )അമിത്ത് രാമകൃഷ്ണൻ(വൈസ് പ്രസിഡണ്ട്)നിയാസ് ചിറ്റാലിക്കൽ
 വിനോദ് വള്ളിക്കോൽ(ജനറൽ സെക്രട്ടറി)
സഞ്ജയ് രവീന്ദ്രൻ(സെക്രട്ടറി )
 റിജിൻ പള്ളിയത്ത് (ട്രഷർ) ആനന്ദജൻ(ജോ. ട്രഷറർ)
രതീഷ് മാത്രാടൻ  (കൾച്ചറൽ സെക്രട്ടറി)
 തേജസ് നാരായണൻജോ. കൾച്ചറൽ സെക്രട്ടറി എന്നിവരെ തെരെഞ്ഞടുത്തു .
വിനോദ് വള്ളിക്കോൽ സ്വാഗതവും,ട്രഷറർ ആനന്ദജൻ  സാമ്പത്തിക റിപ്പോർട്ടും  അനുശോചനം സഞ്ജയ് രവീന്ദ്രനും അവതരിപ്പിച്ചു
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വിദേശ വിമാന കമ്പനികൾക്ക് സർവ്വീസ് നടത്താനുള്ള അനുമതി നല്കണമെന്നും , സമീപ വിമാനത്താവളങ്ങളെക്കാൾ കണ്ണൂരിലേക്ക് അധിക യാത്രാ നിരക്ക് ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കാനുള്ള  നടപടികൾ കൈകൊള്ളണമെന്നും  ഖത്തറിൽ നിന്ന് കൂടുതൽ ഫ്ലൈറ്റുകൾ ഷെഡ്യൂൾ ചെയ്യണമെന്നും ആവശ്യപെട്ടു കൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാറുക്കൾക്കായുള്ള  പ്രമേയം റിജിൻ പള്ളിയത്ത്  അവതരിപിച്ചു.
അമിത്ത് രാമകൃഷ്ണൻ നന്ദി രേഘപെടുത്തി.

Most Popular