Wednesday, September 28, 2022
HomeGulfകുവൈത്തില്‍ അഞ്ച് പ്രവാസികള്‍ക്ക് വിവിധ ആസ്‍തികള്‍ സ്വന്തമാക്കാന്‍ അനുമതി

കുവൈത്തില്‍ അഞ്ച് പ്രവാസികള്‍ക്ക് വിവിധ ആസ്‍തികള്‍ സ്വന്തമാക്കാന്‍ അനുമതി

കുവൈത്ത് സിറ്റി: കുവൈത്തില്‍ അഞ്ച് പ്രവാസികള്‍ക്ക് വിവിധ ആസ്‍തികള്‍ സ്വന്തമാക്കാന്‍ അനുമതി. മംഗഫ്, മിശ്‍രിഫ്, ഖാലിദിയ, അബ്‍ദുല്ല അല്‍ സലീം എന്നീ പ്രദേശങ്ങള്‍ ഉൾപ്പെട്ട സ്ഥലമാണ് സ്വന്തമാക്കാൻ അവസരം ലഭിച്ചിരിക്കുന്നത്.

979ലെ 74-ാം നിയമം മൂന്നാം വകുപ്പ് പ്രകാരമുള്ള നിബന്ധനകള്‍ പ്രകാരം ആയിരിക്കും ആസ്‍തികളുടെ ഉടമസ്ഥാവകാശം നല്‍കുകയെന്നും ഇതൊടൊപ്പം മന്ത്രിസഭ മുന്നോട്ടുവെയ്‍ക്കുന്ന നിബന്ധനകള്‍ കൂടി ഇക്കാര്യത്തില്‍ ബാധകമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തുനീഷ്യ, ജോര്‍ദാന്‍, ലെബനോന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഞ്ച് പേരാണ് കുവൈത്തില്‍ ആസ്‍തികള്‍ സ്വന്തമാക്കാനുള്ള അപേക്ഷ നല്‍കിയത്.

Most Popular