കുവൈത്ത്: ഫഹാഹീല്‍ എക്സ്പ്രസ് വേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരാൾ മരണപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
ഫഹാഹീല്‍ എക്സ്പ്രസ് വേയില്‍ അല്‍ ഫുനൈറ്റീസ് ഏരിയക്ക് എതിര്‍വശത്തായിരുന്നു അപകടമെന്ന് കുവൈത്ത് ഫയര്‍ ഫോഴ്‍സ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിവരം ലഭിച്ചയുടന്‍ ഫയര്‍ ഫോഴ്‍സ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.