കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനാപകടത്തിൽ രണ്ട് ഖത്തർ പൗരന്മാർ മരിച്ചു. കിങ് ഫഹദ് റോഡില്‍ നുവൈസീബ് അതിര്‍ത്തിക്ക് സമീപമായിരുന്നു അപകടം. നുവൈസീബ് അഗ്നിശമനാ യൂണിറ്റും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷാപ്രവർത്തനം നടത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.