Tuesday, January 25, 2022
HomeGulfകുവൈത്തിൽ വായുമലിനീകരണം കുറയുന്നു

കുവൈത്തിൽ വായുമലിനീകരണം കുറയുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ വായു മലിനീകരണം കുറഞ്ഞുവരുന്നതായി ഐ .​ക്യു എ​യ​ര്‍ ഇ​ന്‍​ഡ​ക്​​സ് റി​പ്പോ​ര്‍​ട്ട്​. ഐ .​ക്യു എ​യ​ര്‍ ഇ​ന്‍​ഡ​ക്​​സ് ലോകത്തിലെ വിവിധ നഗരങ്ങളിലെ വായു മലിനീകരണത്തെക്കുറിച്ച് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ആഗോള തലത്തിൽ വായുമലിനീകരണ തോത് അടിസ്ഥാനത്തിൽ പതിനഞ്ചാം സ്ഥാനത്താണ് കുവൈത്ത്. ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്​​താ​ന്‍, ഇ​ന്ത്യ, മം​ഗോ​ളി​യ, അ​ഫ്​​ഗാ​നി​സ്​​താ​ന്‍, ഒ​മാ​ന്‍, ഖ​ത്ത​ര്‍, കി​ര്‍​ഗി​സ്​​താ​ന്‍, ഇ​ന്തോ​നേ​ഷ്യ, ബോ​സ്​​നി​യ ഹെ​ര്‍​സ​ഗോ​വി​ന, ബ​ഹ്​​റൈ​ന്‍, നേ​പ്പാ​ള്‍, മാ​ലി, ചൈ​ന, തുടങ്ങിയവയാണ് ആദ്യ പതിനഞ്ചിലെ മറ്റു രാജ്യങ്ങൾ.

വാ​യു​മ​ലി​നീ​ക​ര​ണം കൂ​ടി​യ ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ​ന്‍ ന​ഗ​ര​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്. ഏ​റ്റ​വും വാ​യു മ​ലി​ന​മാ​യ 50 ന​ഗ​ര​ങ്ങ​ളി​ല്‍ 35ഉം ​ഉ​ന്ത്യ​യി​ലാ​ണ്. ഏ​റ്റ​വും മ​ലി​ന​മാ​യ​ത്​ ചൈ​ന​യി​ലെ ഹോ​ട്ട​ന്‍ ന​ഗ​ര​മാ​ണ്. ഏ​ഴു​ ചൈ​നീ​സ്​ ന​ഗ​ര​ങ്ങ​ളും അ​ഞ്ചു​ പാ​കി​സ്​​താ​ന്‍ ന​ഗ​ര​ങ്ങ​ളും ര​ണ്ട ബം​ഗ്ലാ​ദേ​ശി ന​ഗ​ര​ങ്ങ​ളും ഒ​രു ഇ​ന്തോ​നേ​ഷ്യ​ന്‍ ന​ഗ​ര​വും ആ​ദ്യ​ത്തെ 50 എ​ണ്ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

Most Popular