വിദേശികൾക്ക് സ്വന്തം പേരിൽ അപ്പാർട്മെന്റുകൾ വാങ്ങാൻ അനുമതി

കുവൈത്ത് സിറ്റി: വിദേശികൾക്ക് സ്വന്തം പേരിൽ അപാർട്മെന്റ് വാങ്ങാനുള്ള അനുമതി നല്കാൻ തയ്യാറെടുത്ത് കുവൈറ്റ്. ഇതുസംബന്ധിച്ച ചർച്ച ഉടൻ മന്ത്രി സഭ പരിഗണിക്കും. വിദേശ നിക്ഷേപം ആകർഷിക്കാനും സമ്പന്ന പ്രവാസികളെ കുവൈത്തിൽ നിലനിർത്തുകയുമാണ് ഈ നീക്കത്തിന് പിന്നിൽ. 350 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കവിയാത്ത അപ്പാർട്മെന്റുകൾ സ്വന്തമാക്കാനുള്ള അനുമതിയാണ് ലഭിക്കുക.

കുവൈത്തിൽ അപാർട്മെന്റ് സ്വന്തമാക്കാൻ അപേക്ഷകൻ കുവൈത്തിൽ നിയമാനുസൃത താമസക്കാരനാകണം, സ്വന്തം പേരിൽ വേറെ അപാർട്മെന്റ് ഉണ്ടാകരുത്, വിശ്വാസ വഞ്ചന പോലുള്ള കേസുകളിൽ കോടതി ശിക്ഷിച്ച ആളാകരുത് എന്നിവയാണ് പ്രധാന നിബന്ധന. മന്ത്രിസഭാതല ചർച്ചകൾക്ക് ശേഷം തീരുമാനം ഉടൻ ഉണ്ടാകും.