Sunday, May 22, 2022
HomeGulfഈദ്ഗാഹുകള്‍ക്ക് അനുമതിയുമായി കുവൈത്ത്

ഈദ്ഗാഹുകള്‍ക്ക് അനുമതിയുമായി കുവൈത്ത്

കുവൈറ്റ് സിറ്റി: ഈദ്ഗാഹുകള്‍ക്ക് അനുമതി നൽകി കുവൈത്ത് . ഔഖാഫ് മന്ത്രി ഈസ് അല്‍ കന്ദരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മസ്ജിദുകള്‍ക്ക് പുറമേ യുവജന കേന്ദ്രങ്ങളിലും ഇത്തവണ ഈദ്ഗാഹുകള്‍ അനുവദിക്കും.

പള്ളികളില്‍ ഉള്ള പെരുന്നാള്‍ നമസ്‌കാരത്തിന് പുറമേയാണ് ഈദ്ഗാഹുകള്‍ക്ക് അനുമതി ഉണ്ടാകുക. ആറു ഗവര്‍ണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിലായി 30 കേന്ദ്രങ്ങളില്‍ ആയിരുന്നു കഴിഞ്ഞതവണ ഈദ്ഗാഹുകള്‍ക്ക് സൗകര്യമൊരുക്കിയിരുന്നത്.

Most Popular