കുവൈത്ത് സിറ്റി: 9 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി കുവൈത്ത് . പുതിയ കോവിഡ് വകഭേദമായ ഓമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വിലക്കേർപ്പെടുത്തുന്നത്. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാവെ, മൊസാമ്പിക്, ലിസോത്തോ, ഈസ്വാതിനി, സാംബിയ, മാലാവി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വാണിജ്യ വിമാനങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. സിവില്‍ ഏവിയേഷന്‍ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഈ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് എത്തുന്ന സ്വദേശികള്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയണം. വിമാനത്താവളത്തിലും രാജ്യത്തെത്തി ആറാം ദിവസവും പി.സി.ആര് പരിശോധനയ്ക്ക് വിധേയരാകുകയും വേണം.
വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച ശേഷം കുവൈത്തിലേക്ക് മടങ്ങിയെത്താം. അതേസമയം, കാര്‍ഗോ വിമാനങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സൗദി, യു.എ.ഇ, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.