കുവൈത്ത് സിറ്റി:അടച്ചിട്ട സ്ഥലങ്ങളിലും ഹാളുകളിലും പുകവലി നിരോധിക്കാനൊരുങ്ങി കുവൈത്ത്. നിശ്ചിത സ്ഥലങ്ങളിൽ മാത്രം പുകവലിക്കാൻ അനുവദിക്കുന്ന തരത്തിലുള്ള നിയമ പരിഷ്കാരമായിരിക്കും കൊണ്ടുവരിക.
കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ഫിനാൻഷ്യൽ ആൻഡ് ലീഗൽ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച നിർദേശം അംഗീകരിച്ചത്. പുകവലിക്കുന്ന ആളുകൾ അധികമുള്ള രാജ്യമാണ് കുവൈത്ത്.