Wednesday, January 19, 2022
HomeGulfക്വാറന്റൈൻ നിബന്ധനയിൽ മാറ്റവുമായി കുവൈത്ത്

ക്വാറന്റൈൻ നിബന്ധനയിൽ മാറ്റവുമായി കുവൈത്ത്

കുവൈത്ത് സിറ്റി∙ ക്വാറന്റൈൻ നിബന്ധനയിൽ മാറ്റവുമായി കുവൈത്ത്. കോവിഡുമായി ബന്ധപ്പെട്ട ക്വാറന്റീൻ പ്രോട്ടോകോൾ പുതുക്കി. നിലവിൽ ‌വന്ന പ്രോട്ടോകോൾ ‌രാജ്യാന്തര മാനദണ്ഡങ്ങളുമായി സന്തുലനം ഉറപ്പാക്കുന്നതിനാണെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അൽ സനദ് ‌പറഞ്ഞു.

കോവിഡ് ബാധിച്ചയാളുമായി സമ്പർക്കം പുലർത്തിയവർക്കുള്ള ക്വാറന്റീൻ ഇപ്രകാരമായിരിക്കും. രോഗിയുമായി മൂക്കും വായയും മറയ്ക്കുംവിധമുള്ള മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നേർക്ക് നേർ ഇടപെട്ടവർ 14 ദിവസം ക്വാറന്റീനിൽ കഴിയണം. സമ്പർക്കം പുലർത്തിയവർ വാക്സീൻ എടുക്കാത്തവരാണെങ്കിൽ ഏഴാം ദിവസം ‌പിസിആർ പരിശോധനയിൽ നെഗറ്റീവ് ആയാൽ ക്വാറന്റീൻ അവസാനിപ്പിക്കാം.

വാക്സീൻ എടുക്കാത്തവർ 14 ദിവസവും ക്വാറന്റീനിൽ തുടരണം. വാക്സീൻ എടുത്തവർക്ക് കോവിഡ് സ്ഥിരീകരിച്ചാൽ 7 ദിവസം ക്വാറന്റീനിൽ കഴിയണം. നേരത്തെ അത് 10 ദിവസമായിരുന്നു. വാക്സീൻ എടുക്കാത്തവർക്ക് ‌രോഗം സ്ഥിരീകരിച്ചാൽ ക്വാറന്റീൻ 10 ദിവസമായിരിക്കും. വാക്സീൻ 2 ഡോസ് സ്വീകരിച്ച് 90 ദിവസം കഴിഞ്ഞവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും ‌മന്ത്രാലയം നിർദേശിച്ചു.

Most Popular