ഭാര്യമാരെ കൊലപ്പെടുത്തിയ വിദേശ പൗരന്മാർക്ക് വധശിക്ഷ വിധിച്ച് കുവൈത്ത്

court

കുവൈത്ത് സിറ്റി∙ ഭാര്യമാരെ കൊലപ്പെടുത്തിയ വിദേശ പൗരന്മാർക്ക് വധശിക്ഷ വിധിച്ച് കുവൈത്. സുഡാൻ, ഈജിപ്ത് പൗരന്മാർക്കാണ് ശിക്ഷ.

വിവാഹമോചനം നേടിയ ശേഷം മക്കളോടൊപ്പം ഇതേ ഫ്ലാറ്റിൽ താമസിക്കുകയായിരുന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയതിനാണ് സുഡാൻ പൗരനെ ശിക്ഷിച്ചത്.

ഫിലിപ്പീൻസുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം 2 മക്കളോടൊപ്പം രാജ്യംവിട്ട ഈജിപ്തുകാരന്റെ അഭാവത്തിലാണ് വധശിക്ഷ. ഇവരുടെ മൂന്നാമത്തെ കുട്ടിയെ കിന്റർ ഗാർട്ടനു സമീപം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.