Saturday, August 13, 2022
HomeGulfലഹരി മരുന്ന് കടത്തിയ പ്രവാസി ഇന്ത്യക്കാരന് വധശിക്ഷ

ലഹരി മരുന്ന് കടത്തിയ പ്രവാസി ഇന്ത്യക്കാരന് വധശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരിമരുന്ന് കള്ളക്കടത്ത് നടത്തിയ പ്രവാസി ഇന്ത്യക്കാരന് വധശിക്ഷ വിധിച്ചു.

11,000 ദിനാര്‍ വിപണി മൂല്യമുള്ള ലഹരിമരുന്നാണ് ഇയാള്‍ കടത്തിയത്. ഒരു കിലോയിലേറെ ഹാഷിഷ് യൂറോപ്യന്‍ രാജ്യത്ത് നിന്നും പോസ്റ്റല്‍ മാർഗമാണ് ഇയാൾ കുവൈത്തിൽ എത്തിച്ചത്.

കസ്റ്റംസ് വിഭാഗവുമായി സഹകരിച്ച് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കസ്റ്റംസിന്റെ കണ്ണില്‍പ്പെടാതെ രക്ഷപ്പെടാന്‍ ചോക്കലേറ്റ് ബോക്‌സില്‍ ഒളിപ്പിച്ചാണ് ഇവ രാജ്യത്തെത്തിച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.

Most Popular