Sunday, November 28, 2021
HomeGulf2739 പ്രവാസികളെ നാടുകടത്തി കുവൈത്ത്

2739 പ്രവാസികളെ നാടുകടത്തി കുവൈത്ത്

കുവൈത്ത്: കുവൈത്തിൽ 2739 പ്രവാസികളെ നാടുകടത്തി. അനധികൃതമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികൾക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചുവരുന്നത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 17 വരെയുള്ള കണക്കുകൾ പ്രകാരമാണ് 2739 പ്രവാസികളെ നാടുകടത്തിയതായി കണ്ടെത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രി ശൈഖ് തമര്‍ അല്‍ അലിയുടെ നിര്‍ദേശപ്രകാരം ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫിന്റെ മേല്‍നോട്ടത്തിലാണ് പരിശോധനാ നടപടികള്‍ മുന്നോട്ടുപോകുന്നത്. . ഒക്ടോബര്‍ ഒന്ന് മുതല്‍ 17 വരെയുള്ള കാലയളവില്‍ 1082 പേരെ നാടുകടത്തിയിട്ടുണ്ട്.

നാടുകടത്തപ്പെട്ട പ്രവാസികളുടെ രാജ്യം തിരിച്ചുള്ള കണക്കുകള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. നിയമലംഘകര്‍ക്ക് രേഖകള്‍ ശരിയാക്കി താമസവും ജോലിയും നിയമവിധേയമാക്കാന്‍ നേരത്തെ അവസരം നല്‍കിയിരുന്നു. ഇതിനുള്ള സമയപരിധി അവസാനിച്ചതിന് പിന്നാലെയാണ് വ്യാപക പരിശോധന ശക്തമാക്കിയിരിക്കുന്നത്.

Most Popular