Friday, December 2, 2022
HomeGulfനാടുകടത്തപ്പെട്ട പ്രവാസികളെ തിരിച്ചറിയുന്നതിനായി വിപുലമായ സൗകര്യങ്ങളുമായി കുവൈത്ത്

നാടുകടത്തപ്പെട്ട പ്രവാസികളെ തിരിച്ചറിയുന്നതിനായി വിപുലമായ സൗകര്യങ്ങളുമായി കുവൈത്ത്

കുവൈത്ത് സിറ്റി: നാടുകടത്തപ്പെട്ട പ്രവാസികളെ തിരിച്ചറിയുന്നതിനായി വിപുലമായ സൗകര്യങ്ങളൊരുക്കാൻ കുവൈത്ത്.  ഇതിനായി 2,28,500 ദിനാറിന്റെ (ആറ് കോടിയിലധികം ഇന്ത്യന്‍ രൂപ) പദ്ധതിക്ക് ആഭ്യന്തര മന്ത്രാലയം ഉന്നത അധികാരികളില്‍ നിന്ന് അനുമതി തേടി.

നാടുകടത്തപ്പെടുന്ന പ്രവാസികളുടെ വിരലടയാളങ്ങളും മറ്റ് ഇമേജുകളും ശേഖരിച്ച് സൂക്ഷിക്കാനും ഇവര്‍ പിന്നീട് രാജ്യത്തേക്ക് മടങ്ങി വരുന്നത് തടയാനും വേണ്ടിയാണ് ഈ സംവിധാനം ഒരുക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്മെന്റിന് കീഴിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക.

Most Popular