Sunday, December 4, 2022
HomeGulfകുവൈത്ത് എയര്‍ലൈന്‍സ് കുവൈത്ത്-ദോഹ ഷട്ടില്‍ സര്‍വിസ് ആരംഭിക്കുന്നു

കുവൈത്ത് എയര്‍ലൈന്‍സ് കുവൈത്ത്-ദോഹ ഷട്ടില്‍ സര്‍വിസ് ആരംഭിക്കുന്നു

കുവൈത്ത് എയര്‍ലൈന്‍സ് കുവൈത്ത്-ദോഹ ഷട്ടില്‍ സര്‍വിസ് ആരംഭിക്കുന്നു. വിമാനത്താവളത്തില്‍ തിരക്കുണ്ടാകാനുള്ള സാഹചര്യം പരിഗണിച്ചാണ് പ്രത്യേക സര്‍വിസുകള്‍ ഏർപ്പെടുത്തുന്നത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ നാലില്‍നിന്നാണ് ദോഹയിലേക്ക് വിമാനങ്ങള്‍ പുറപ്പെടുക.

ആരാധകര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനും അതേ ദിവസംതന്നെ കുവൈത്തിലേക്ക് മടങ്ങാനും കഴിയുമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. കളി ദിവസം ഷട്ടില്‍ സര്‍വിസില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആരാധകര്‍ക്ക് മത്സരവേദികളിലേക്കും തിരികെ എയര്‍പോര്‍ട്ടിലേക്കുമുള്ള ഗതാഗതസംവിധാനം ഒരുക്കുമെന്നും അറിയിച്ചു. മത്സരത്തിന് അഞ്ചോ ആറോ മണിക്കൂര്‍ മുമ്ബ് കാണികളെ ഖത്തറിലെത്തിക്കുന്ന തരത്തിലായിരിക്കും വിമാന ഷെഡ്യൂള്‍.

നിലവില്‍ കുവൈത്തില്‍നിന്ന് ജസീറ എയര്‍വേസ് ഷട്ടില്‍ സര്‍വിസ് നടത്തുന്നുണ്ട്. ദോഹയിലേക്ക് യാത്ര ചെയ്യുന്നവര്‍ മത്സര ടിക്കറ്റ് കൈവശം വെക്കുകയും ഹയ്യ കാര്‍ഡ് എന്‍ട്രി സിസ്റ്റത്തിനായി സൈന്‍അപ്പ് ചെയ്യുകയും വേണം.

Most Popular