Friday, September 30, 2022
HomeGulfകുവൈത്തിൽ കരട് ബിൽ തയ്യാറായി; പ്രവാസികൾക്ക് നിയന്ത്രണം വരും

കുവൈത്തിൽ കരട് ബിൽ തയ്യാറായി; പ്രവാസികൾക്ക് നിയന്ത്രണം വരും

കുവൈത്ത് സിറ്റി: രാജ്യത്ത് കരട് ബിൽ തയ്യാറാക്കി. പ്രവാസി തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്താനും വിസാ മാറ്റം തടയാനും ലക്ഷ്യമിടുന്ന ബില്ലാണ് ദേശീയ അസംബ്ലി തയ്യാറാക്കിയിട്ടുള്ളത്.

ആറ് മാസത്തിനകം ബിൽ നിയമമാക്കി രാജ്യത്ത് അനുവദിക്കുന്ന വിദേശികളുടെ എണ്ണത്തിൽ തീരുമാനമെടുക്കുമെന്നും കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു.

സ്വദേശികളുടെ എണ്ണത്തിന്റെ അനുപാതത്തിലായിരിക്കും പ്രവാസി തൊഴിലാളികളുടെ എണ്ണം തീരുമാനിക്കുക. ഗാർഹിക സഹായികൾ, ആരോഗ്യമേഖലയിലെ ജീവനക്കാർ, അധ്യാപകർ, ജിസിസി പൗരന്മാർ ഉൾപ്പെട് പത്ത് വിഭാഗങ്ങൾക്ക് ഇളവുണ്ട്.

അതേസമയം, വിസിറ്റ് വിസ തൊഴിൽ വിസയാക്കി മാറ്റുന്നതും, ഗാർഹിക സഹായികളുടെ വിസ സ്വകാര്യ, എണ്ണ മേഖലകളിലേക്ക് മാറ്റുന്നത് നിരോധിക്കും.

Most Popular