കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് ശേഖരം പിടികൂടി. മയക്കുമരുന്ന് കടത്തുകാരില്‍നിന്ന് 120 കിലോ ഹാഷിഷ്, 36,000 ക്യാപ്റ്റഗണ്‍ ഗുളികകള്‍, ഒരു കിലോ ഷാബു, 250 ഗ്രാം ഹെറോയിന്‍ എന്നിവ പിടിച്ചെടുത്തു
പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അസ്സബാഹ് പരിശോധനക്ക് നേതൃത്വം നല്‍കി. പിടിച്ചെടുത്ത വസ്തുക്കള്‍ അദ്ദേഹം പരിശോധിച്ചു.
മയക്കുമരുന്ന് കടത്തുകാരില്‍ നന്ന് കടുത്ത വെല്ലുവിളിയാണ് രാജ്യം നേരിടുന്നതെന്ന് ശൈഖ് തലാല്‍ പറഞ്ഞു. ഇവര്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും, മയക്കുമരുന്ന് കടത്തുകാരുടെ വലയില്‍ വീഴാന്‍ കുട്ടികളെയും യുവാക്കളെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.