കുവൈത്തിൽ നേരിയ ഭൂചലനം

earthquake

കുവൈത്ത് സിറ്റി:കുവൈത്തിൽ നേരിയ ഭൂചലനം. മനാക്വീശ് ഏരിയയില്‍ കുവൈത്ത് സമയം രാവിലെ 10.51നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.

ഭൗമ ഉപരിതലത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനമുണ്ടാത്. റിക്ടര്‍ സ്‍കെയിലില്‍ 3 ആണ് തീവ്രത രേഖപ്പെടുത്തിയത്. രാജ്യത്ത് എവിടെയും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ദക്ഷിണ ഇറാനില്‍ കഴിഞ്ഞ മാസം 17ന് ഉണ്ടായ ഭൂചലനം നേരിയ തോതില്‍ യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അനുഭവപ്പെട്ടിരുന്നു.