Home Gulf കുവൈത്തിൽ റെയ്ഡ് തുടരുന്നു; നിരവധി പ്രവാസികൾ അറസ്റ്റിൽ

കുവൈത്തിൽ റെയ്ഡ് തുടരുന്നു; നിരവധി പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ റെയ്‍ഡുകള്‍ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സാല്‍മിയയില്‍ നടത്തിയ പരിശോധനകളില്‍ നിരവധി പ്രവാസികള്‍ അറസ്റ്റിലായി. ഹോട്ടലുകളിലും ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റുകളിലും മറ്റ് സ്ഥാപനങ്ങളിലുമായിരുന്നു പരിശോധനഇത്തരം സ്ഥാപനങ്ങളില്‍ അവര്‍ക്ക് ലൈസന്‍സില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി റെയ്‍ഡുകളില്‍ കണ്ടെത്തി.

തൊഴില്‍ വിപണി ക്രമീകരിക്കുന്നതിനും രാജ്യത്തെ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിക്കുന്ന താഴ്‍ന്ന വരുമാനക്കാരായ പ്രവാസികളുടെ എണ്ണം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ എംപ്ലോയ്‍മെന്റ് പ്രൊട്ടക്ഷന്‍ സെക്ടര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫഹദ് മുറാദ് പറഞ്ഞു. സ്‍പോണ്‍സര്‍മാരുടെ കീഴിലല്ലാതെ മറ്റ് ജോലികള്‍ ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. പിടിയിലാവുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.