കുവൈത്ത് സിറ്റി:നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധന തുടർന്ന് കുവൈത്ത്.
കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിപ്പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തലസ്ഥാന ഗവര്‍ണറേറ്റിലും ജഹ്റയിലും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 13 പേരെ അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരില്‍ ഒന്‍പത് പേര് താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവന്നിരുന്ന പ്രവാസികളും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്തിരുന്നവരുമാണ്.
പിടിയിലായവരില്‍ വിവിധ രാജ്യക്കാര്‍ ഉള്‍പ്പെടുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.