കുവൈത്ത് സിറ്റി: കുവൈത്തിൽ ഫെബ്രുവരി മാസത്തിലെ നാല് അവധി ദിനങ്ങൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഫെബ്രുവരി 19ന് ഇസ്റാഅ് – മിഅ്റാജ് അവധിയും ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ച് ഫെബ്രുവരി 25 മുതല്‍ 27 വരെയുമാണ് അവധി.
അതേസമയം ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ച് മൂന്ന് ദിവസമാണ് ഔദ്യോഗിക അവധിയെങ്കിലും ഫെബ്രുവരി 24 വെള്ളിയാഴ്ച കൂടി ഉള്‍പ്പെടുമ്പോള്‍ ആകെ നാല് ദിവസം അവധി ലഭിക്കും. അവധിക്ക് ശേഷം ഫെബ്രുവരി 28ന് ആയിരിക്കും പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുക.