Sunday, January 23, 2022
HomeGulfഅടച്ചിട്ട സ്ഥലങ്ങളിലെ ഒത്തുകൂടലുകള്‍ക്കും പൊതുപരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്

അടച്ചിട്ട സ്ഥലങ്ങളിലെ ഒത്തുകൂടലുകള്‍ക്കും പൊതുപരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്

കുവൈത്ത് സിറ്റി: കോവിഡ് വ്യാപകമാവുന്ന സാഹചര്യത്തിൽ അടച്ചിട്ട സ്ഥലങ്ങളിലെ ഒത്തുകൂടലുകള്‍ക്കും പൊതുപരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. ഈ മാസം ഒൻപത് മുതൽ ഫെബ്രുവരി 28 വരെയാണ് വിലക്ക്. സാമൂഹിക പരിപാടികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ അറിയിച്ചു. തുടർന്നുള്ള സാഹചര്യങ്ങൾ വിലയിരുത്തി വിലക്ക് നീക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം എടുത്തേക്കും.

 

Most Popular