Friday, October 7, 2022
HomeGulfകുവൈത്തിൽ നിയമലംഘകരെ കണ്ടെത്താൻ വ്യാപക പരിശോധന

കുവൈത്തിൽ നിയമലംഘകരെ കണ്ടെത്താൻ വ്യാപക പരിശോധന

കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമലംഘകരെ കണ്ടെത്താൻ വ്യാപക പരിശോധന. ബുനൈദ് അല്‍ ഘര്‍, ശുവൈഖ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയ എന്നിവിടങ്ങള്‍ക്ക് പുറമെ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളിലും കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ തൊണ്ണൂറോളം പ്രവാസികൾ അറസ്റ്റിലായി. പിടിയിലായവരെയെല്ലാം തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതേസമയം സാമൂഹിക മാധ്യമങ്ങളിലൂടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മറ്റൊരു പ്രവാസി വനിതയും പരിശോധനകള്‍ക്കിടെ അറസ്റ്റിലായി. ശര്‍ഖില്‍ നിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്.

Most Popular