Saturday, August 13, 2022
HomeGulfകുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. 29ന് വൈകിട്ട് ആറിന് നടക്കുന്ന ഓപ്പൺ ഹൗസിൽ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റും ക്ഷേമവും എന്ന വിഷയം ചർച്ച ചെയ്യും.

2021ല്‍ ഇന്ത്യയും കുവൈത്തും തമ്മില്‍ ഒപ്പുവെച്ച് നടപ്പില്‍ വരുത്തിയയതാണ് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാര്‍.

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച എല്ലാ ഇന്ത്യക്കാര്‍ക്കും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാം. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കേണ്ടവര്‍ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി നമ്പര്‍, ഫോണ്‍ നമ്പര്‍, കുവൈത്തിലെ വിലാസം എന്നിവ ഉള്‍പ്പെടെ [email protected] എന്ന വിലാസത്തില്‍ അറിയിക്കണം.

Most Popular