Wednesday, January 26, 2022
HomeGulfഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ കുവൈത്തിലെ വിദേശ വിദ്യാലയങ്ങൾ സെപ്റ്റംബർ 26ന് തുറക്കും

ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ കുവൈത്തിലെ വിദേശ വിദ്യാലയങ്ങൾ സെപ്റ്റംബർ 26ന് തുറക്കും

കുവൈത്ത്: ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ കുവൈത്തിലെ വിദേശ വിദ്യാലയങ്ങൾ സെപ്റ്റംബർ 26ന് തുറക്കും. സ്വദേശി സ്കൂളുകളിലും സ്വകാര്യ അറബിക് സ്കൂളുകളിലും ഒക്ടോബർ 3നാകും റഗുലർ ക്ലാസുകൾ ആരംഭിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. 24 ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ 175 വിദേശ വിദ്യാലയങ്ങളാണ് കുവൈത്തിലുള്ളത്.
ഏകദേശം ഒന്നര വർഷത്തിന് ശേഷമാണ് സ്കൂളുകൾ തുറക്കുന്നത്. കർശന മാനദണ്ഡങ്ങൾ പാലിച്ചാകും സ്കൂൾ പ്രവർത്തനം
ഒരു ക്ലാസിൽ പരമാവധി 20 കുട്ടികൾ മാത്രമായിരിക്കണം. 2 മീറ്റർ അകലം പാലിക്കും വിധമായിരിക്കണം ഇരിപ്പിടം. മാസ്ക്, സാനിറ്റൈസർ ഉപയോഗത്തിൽ വിട്ടുവീഴ്ച പാടില്ല. കോവിഡ് പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അധ്യാപകർ, സ്കൂൾ ജീവനക്കാർ, അവരുടെ ബന്ധുക്കൾ എന്നിവരെ ഉടനെ കുവൈത്തിൽ എത്തിക്കുന്നതിനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.

Most Popular