ഭിക്ഷാടനത്തിൽ ഏർപ്പെട്ടു; കുവൈത്തിൽ ഏഴ് പേർ അറസ്റ്റിൽ

കുവൈത്ത്: കുവൈത്തിൽ ഭിക്ഷാടനത്തിൽ ഏർപ്പെട്ട ഏഴ് പേർ അറസ്റ്റിലായി. . പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഇവരുടെ സ്‌പോണ്‍സര്‍മാര്‍ക്കെതിരെയും നടപടിയെടുക്കും.

നിയമലംഘകരായ പ്രവാസികളെ പിടികൂടാനായി കുവൈത്തില്‍ പരിശോധന ശക്തമായി തുടരുകയാണ്. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ അധികൃതര്‍ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നടത്തിയ പരിശോധനയില്‍ 45 താമസ നിയമലംഘകരെ പിടികൂടി.