Saturday, May 21, 2022
HomeGulfകൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി കുവൈത്ത്

കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി കുവൈത്ത്. കൊവിഡ് വ്യാപനം പൂർണമായും നിയന്ത്രണ വിധേയമായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്. ഇനി മുതൽ അടച്ചിട്ട സ്ഥലങ്ങളിലും തുറസായ സ്ഥലങ്ങളിലും മാസ്‌ക് ധരിക്കേണ്ടതില്ല . എന്നാല്‍ രോഗലക്ഷണങ്ങളുള്ളവര്‍ മാസ്‌ക് ധരിക്കണം. അടച്ചിട്ട സ്ഥലങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശന അനുമതിയും നൽകിയിട്ടുണ്ട്.

വാക്‌സിനെടുക്കാത്തവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും പ്രവേശിക്കാന്‍ പി.സി.ആര്‍ പരിശോധന വേണം എന്ന നിബന്ധനയും ഇനി മുതൽ ഉണ്ടാകില്ല. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്ക് ക്വാറന്റൈൻ ആവശ്യമില്ല. രോഗിയുമായി അവസാനം സമ്പര്‍ക്കമുണ്ടായ ദിവസം മുതല്‍ 14 ദിവസത്തേക്ക് മാസ്‌ക് ധരിക്കണം. ഈ 14 ദിവസത്തിനിടെ രോഗലക്ഷണങ്ങളുണ്ടായാല്‍ പി.സി.ആര്‍ പരിശോധന നടത്തണമെന്നുമാണ് പുതിയ നിര്‍ദേശം. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും പിസിആര്‍ പരിശോധനയോ ക്വാറന്റീനോ ആവശ്യമില്ല.

Most Popular