Wednesday, December 1, 2021
HomeGulfകുവൈത്തിൽ ജനജീവിതം സാധാരണ നിലയിലേക്ക്; തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ല, എയർപോർട്ട് പൂർണ്ണമായും തുറക്കുന്നു

കുവൈത്തിൽ ജനജീവിതം സാധാരണ നിലയിലേക്ക്; തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ല, എയർപോർട്ട് പൂർണ്ണമായും തുറക്കുന്നു

കുവൈത്ത്: കുവൈത്തിൽ ജനജീവിതം സാധാരണ നിലയിലേക്ക് തിരികെയെത്തുന്നു. എയർപോർട്ടുകൾ പൂർണമായും തുറക്കാനും തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ഒഴിവാക്കാനും മന്ത്രി സഭ യോഗത്തിൽ തീരുമാനിച്ചു. കുവൈത്ത്‌ വിമാന താവളത്തിന്റെ പ്രവർത്തനം പൂർണ്ണ ശേഷിയിലേക്ക്‌ മാറും. പള്ളികളിൽ സാമൂഹിക അകലം പാലിക്കേണ്ടതില്ല. എല്ലാ രാജ്യങ്ങളിലേക്കുമുള്ള വിസയുടെ പ്രവർത്തനം പുനരാരംഭിക്കും.

വിവാഹം, സമ്മേളനം എന്നീ പരിപാടികൾ ക്ക്‌ അനുമതി നൽകിയിട്ടുണ്ട് . ഹാളുകൾ, ഓഡിറ്റോറിയം എന്നിവക്ക്‌ മുഴുവൻ പ്രവർത്തന അനുമതിയുണ്ട് . എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള കുവൈത്ത്‌ അംഗീകൃത വാക്സിനേഷൻ ചെയ്‌തവർക്ക്‌ വിസകൾ അനുവദിക്കും. ഒക്ടോബർ 24 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും ഇതോടെ പകർച്ചവ്യാധിക്ക് മുമ്പുള്ള സാധാരണ അവസ്ഥയിലേക്കുള്ള കുവൈത്ത് പൂർണമായും തിരിച്ചെത്തും.

കൂടാതെ കുവൈത്തിലെ എല്ലാ കോവിഡ് ക്വാറന്റീൻ കേന്ദ്രങ്ങളും ഈ മാസം അവസാനത്തോടെ അടയ്ക്കാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. കോവിഡ് ബാധിതരുടെ എണ്ണം കുറയുകയും രാജ്യത്ത് ജനജീവിതം സാധാരണ നിലയിലാകുകയും ചെയ്ത സാഹചര്യത്തിലാണ്ഇത് .നിലവിൽ കോവിഡ് ബാധിച്ചവരെയും പുതുതായി രോഗബാധിതരാകുന്നവരെയും ചികിത്സിക്കുന്നതിനുള്ള സൗകര്യം ജാബർ ആശുപത്രിയിലും മിഷ്‌റഫിലെ ഫീൽഡ് ആശുപത്രിയിലും മാത്രമായി ചുരുക്കിയേക്കും.

Most Popular